
തിരുവനന്തപുരം: ആഡംബര വാഹനരജിസ്റ്റര്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സുരേഷ്ഗോപി ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ഇവയുമായി കേസിന് ബന്ധമില്ലാത്തത് ആണെന്നും നടന്റെ സഹകരണം തൃപ്തികരമല്ല എന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

കേസ് അന്വേഷണവുമായി സഹകരിക്കണം എന്ന് ഹൈക്കോടതി സുരേഷ്ഗോപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പത്തുദിവസം കഴിഞ്ഞ് കേസ് പരിഗണിക്കുന്നത്വരെ നടനെ അറസ്റ്റ് ചെയ്യരുത് എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
