Categories
വരാപ്പുഴയിൽ വാഹനാപകടം: നാലു മരണം.
Trending News




Also Read
കൊച്ചി: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍ (27), കാക്കനാട് സ്വദേശി കിരണ്‍ (25) എന്നിവരും കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി അക്ഷയ് (24), മലപ്പുറം സ്വദേശി ജിജീഷ (24) എന്നിവരുമാണ് മരിച്ചത്. അക്ഷയും, ജിജീഷയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്.

ഹരിശങ്കറും കിരണും കൊച്ചി ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരുമാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്ന് മലപ്പുറം എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Sorry, there was a YouTube error.