വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ സി. പി. എമ്മിനെതിരെ ഒന്നും പറയില്ല എന്നതിലൂടെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ സി. പി. എമ്മിനെതിരെ ഒന്നും പറയില്ല എന്നതിലൂടെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം

സി.പി.എം തനിക്കെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്​ സി.പി.എം ആണെന്ന്​ അറിയാം. എന്നാൽ, സി.പി.എമ്മിനെതിരെ ഒന്നും പറയില്ല. ഇന്ന് വയനാട്​ ലോക്​സഭാ മണ്ഡലം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മത്സരം ഒരു രാഷ്ട്രീയ സൌഹൃദ മത്സരമായി കണക്കാക്കണം എന്നും രാഹുല്‍ സൂചിപ്പിക്കുകയുണ്ടായി.

രാഹുല്‍ പറയുന്നത് പ്രകാരം വയനാട്ടിൽ അദ്ദേഹം മത്സരിക്കുന്നത്​ ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണ്​. ദക്ഷിണേന്ത്യയുടെ സംസ്​കാരം, ഭാഷ, രാഷ്​ട്രീയം എന്നിവയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്​. ഈ സമയം ദക്ഷിണേന്ത്യക്ക്​ ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ട്​. ഇതിനെതിരാണ്​ തന്‍റെ സ്ഥാനാർത്ഥിത്വമെന്നും രാഹുൽ പറയുന്നു.

അതോടൊപ്പം തന്നെ രാഹുല്‍ പറയുന്ന മറ്റൊരുകാര്യം ഇതാണ്, മോദിയും യോഗിയും എന്ത്​ പറയുന്നുവെന്നത്​ തന്‍റെ വിഷയമല്ല. രാജ്യത്തെ കർഷകരുടെയും യുവാക്കളുടെയും പ്രശ്​നമാണ് തനിക്ക്​ ​പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയമാണ് വയനാട്ടിലൂടെ രാഹുല്‍ മുന്നോട്ട് വെക്കുന്നത്.

0Shares