വടക്കാഞ്ചേരി പീഡനം:പ്രതികളുടെ പേരുകള്‍ യുവതി വെളിപ്പെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing വടക്കാഞ്ചേരി പീഡനം:പ്രതികളുടെ പേരുകള്‍ യുവതി വെളിപ്പെടുത്തി.

തിരുവനന്തപുരം: തൃശൂരിലെ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു വന്നു. വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തനാണ് തന്നെ പീഡിപ്പിച്ച രാഷ്ട്രീയ നേതാവെന്നും ജനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് അയാളൊടൊപ്പമുണ്ടായതെന്നും മാനഭംഗത്തിനിരയായ യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി സ്വദേശിനിയായ യുവതിയെ ഉന്നതര്‍ കൂട്ട മാനഭംഗപ്പെടുത്തിയെന്ന പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിറകേയാണു യുവതിയുടെ ഈ വെളിപ്പെടുത്തല്‍. വാര്‍ത്താ സമ്മേളനത്തില്‍ ഭാഗ്യലക്ഷ്മിയും സംബന്ധിച്ചിരുന്നു. മുഖ്യ മന്ത്രിയെയും ഉന്നത പോലീസ് അധികൃതരെയും നേരില്‍ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

bhagya-lakshmi

press-meet

0Shares