റെയില്‍വേ സ്റ്റേഷനുകളിൽ യാത്രക്കാരില്‍ നിന്നും യൂസേഴ്സ് ഫീ ഈടാക്കാന്‍നീക്കം; ശുപാര്‍ശ കേന്ദ്ര അംഗീകാരത്തിന്

  • Post category:news
  • Reading time:1 min read
You are currently viewing റെയില്‍വേ സ്റ്റേഷനുകളിൽ യാത്രക്കാരില്‍ നിന്നും യൂസേഴ്സ് ഫീ ഈടാക്കാന്‍നീക്കം; ശുപാര്‍ശ കേന്ദ്ര അംഗീകാരത്തിന്

റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം.ഇക്കാര്യം കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്ന്‍ റെയിൽവേ അധികൃതർ പറഞ്ഞു.

എ.സി കോച്ചുകളിൽ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി പണം ഈടാക്കാനും സാധ്യത ആരായുന്നു. ഓൺ ഡിമാൻഡ് സിനിമ, പാട്ട് എന്നിവ ലഭ്യമാക്കാനാണ് ആലോചന.വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഇളവുകൾ നൽകുന്നതിനാൽ റെയിൽവേയ്ക്ക് ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെന്നും ഈ ഇളവുകൾ നിർത്തുകയോ നിയന്ത്രിക്കുകയോ വേണമെന്നും സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇത്ചൂണ്ടിക്കാട്ടിയാണു റെയിൽവേയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. കഴിഞ്ഞ ദിവസം 4 പൈസ വരെ ടിക്കറ്റ് നിരക്കു കൂട്ടിയതും സി.എ.ജി റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു. റെയിൽവേയുടെ വരുമാനക്കമ്മി നിലവിൽ 46,000 കോടി രൂപയാണ്. ടിക്കറ്റ് നിരക്ക് വർദ്ധനയിലൂടെ പ്രതിവർഷം 2300 കോടി രൂപയുടെ വരുമാന വർദ്ധനയാണു പ്രതീക്ഷിക്കുന്നത്.

0Shares