Categories
news

റെയില്‍വെ നിരക്ക് വര്‍ധനവ് തീരുമാനിക്കുന്നതിന് ഇനി സ്വതന്ത്ര ഏജന്‍സി വന്നേക്കും.

ന്യൂഡല്‍ഹി: റെയില്‍വെ നിരക്ക് വര്‍ധനവ് തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ നീക്കം. റെയില്‍വെ മന്ത്രാലയം ഇതുസംബന്ധിച്ച ശുപാര്‍ശ ഉടനെ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നീതി അയോഗ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്ന് റെയില്‍വെ മന്ത്രാലയം നേരത്തെ അഭിപ്രായം തേടിയിരുന്നു.

നിരക്ക് വര്‍ധനവ് സംബന്ധിച്ച സമിതിയില്‍ ചെയര്‍മാനും നാല് അംഗങ്ങളുമാണ് ഉണ്ടാകുക. അടുത്തയാഴ്ചയോടെ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. യാത്ര നിരക്ക് സബ്‌സിഡി യുടെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

0Shares