ഇടുക്കി: നെടുമ്പാറ റിസോര്‍ട്ടിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടുപേർ പോലീസ് പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന് ബോബിനെ സഹായിച്ച ദമ്പതികളാണ് പിടിയിലായിരിക്കുന്നത്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമയുടെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ പള്ളിയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി. എസ്റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയതായും. ഇത് സമീപത്തെ കടയില്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
റിസോര്‍ട്ടിലെ ഇരട്ട കൊലപാതകം; രണ്ടുപേർ പോലീസ് പിടിയിൽ; മുഖ്യ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം