Categories
news

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം.

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. മികച്ച ചിത്രത്തിനുള്ള ‘സുവര്‍ണ്ണ ചകോരം’ അടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ വൈകീട്ട് നിശാഗന്ധിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ഇത്തവണ നല്ല സിനിമകള്‍ക്കൊപ്പം  ദേശീയഗാന വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും അറസ്റ്റിനും മേള സാക്ഷിയായി.

മനസ്സ്‌നിറച്ച ഒരുപിടി ചിത്രങ്ങളാണ് ഇരുപത്തിയൊന്നാം മേളയുടെ സംഭാവനകള്‍. ക്ലാഷ്, സിങ്ക്, നെറ്റ്,കോള്‍ ഓഫ് കാലന്തര്‍, നെരൂദ, ഡോട്ടര്‍, ഏയ്ഞ്ചല്‍ , എന്നിവയ്‌ക്കൊപ്പം മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റി. പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ച് ക്ലാഷ് അഞ്ച് തവണ പ്രദര്‍ശിപ്പിച്ചത് മേളയിലെ പുതുചരിത്രമായി മാറി.

 

 

0Shares