Categories
news

രാജ്യത്ത് പെട്രാള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് സാധ്യത.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഏഴു രൂപ വരെ വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് സൂചന. അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വില കൂടാന്‍ സാധ്യത കാണുന്നത്. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചതാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയാന്‍ കാരണമായത്. എല്ലാമാസവും 15നും 30 നും ഇടയിലാണ് എണ്ണകമ്പനികള്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

0Shares