രാജ്യത്തിന് മാതൃക; പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിന് മാതൃക; പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം

പൊതുവിദ്യാലയങ്ങളിൽ ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകുന്നതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ‌് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു . സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം.

ഒന്നു മുതൽ എട്ടുവരെയുള്ള സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ 28 ലക്ഷം വിദ്യാർത്ഥികൾക്കായാണ്‌ പദ്ധതി. ഓരോ വിദ്യാർത്ഥിക്കും ആഴ‌്ചയിൽ രണ്ട‌് ദിവസമായി 10 രൂപയുടെ പഴം നൽകും. വാഴപ്പഴം, മാങ്ങ, പേരയ‌്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ‌് നൽകുക. വിഷരഹിത ഫലങ്ങൾ ഉറപ്പാക്കും. നിലവിൽ ചോറിനൊപ്പം പയർ വർഗങ്ങളും പച്ചക്കറിയും ഉൾപ്പെടുന്ന കറികൾ നൽകുന്നുണ്ട‌്.

ആഴ‌്ചയിൽ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്‌. നല്ല ആരോഗ്യശീലം വളർത്തിയെടുക്കാൻ പദ്ധതി സഹായിക്കുമെന്ന‌് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു.

0Shares