
യു.എ.ഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി. പൊതുജനങ്ങള്‍ക്ക് ലോഗോ തെരഞ്ഞെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്ന് ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു കോടി ആളുകളാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ ലോഗോയുടെ പ്രഖ്യാപനം നടത്തി. ലഭിക്കുന്ന ഓരോ വോട്ടിനും ഓരോ മരം നടുമെന്നും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ഈ ലോഗോയാണ്.
