ലക്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയും മുരളി മനോഹര്‍ ജോഷിയും ബിജെ.പിയുടെ രണ്ടാം ഘട്ട പ്രചാരണ പട്ടികയില്‍ ഇടം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ഉള്‍പ്പെട്ട 40 പേരാണ് പട്ടികയിലുള്ളത്. ഫെബ്രുവരി 19, 23 തീയ്യതികളിലാണ് ഉത്തര്‍പ്രദേശില്‍ മൂന്നും നാലും ഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്.

ലിസ്റ്റിലുള്ള നേതാക്കള്‍ വിവിധയിടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനാണ് നിര്‍ദേശം. ലൈംഗിക അപവാദങ്ങള്‍ ഉള്‍പ്പെടെ പല ആരോപണങ്ങള്‍ക്കും വിധേയനായ വരുണ്‍ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. വരുണ്‍ ഗാന്ധിയുടെ അമ്മയും കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധിയെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 11, 15, 19, 23, 27 മാര്‍ച്ച് 4, 8 എന്നിങ്ങനെ ഏഴുഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.