കൊച്ചി: രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും രജിസ്ട്രേഷന് വിവരങ്ങള്‍ നിമിഷ നേരം കൊണ്ട് അറിയാന്‍ കഴിയുന്ന ഏകീകൃത മൊബൈല്‍ നമ്പര്‍ സംവിധാം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 7738299899 എന്ന നംമ്പറിലേക്ക് VAHAN-space-registration number എന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ചാലുടന് ഉടമയുടെ പേരും വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും മറുപടിയായി ലഭിക്കും.

സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ‘വാഹന്‍’ നംമ്പര്‍ ആരംഭിച്ചത്. യാത്രക്കാരെ ഇടിച്ചിട്ട് കടന്നുപോകുന്ന ഇതര സംസ്ഥാനേത്തതുള്പ്പെടെ വാഹനങ്ങള്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.