മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ സമയത്തില്‍ മാറ്റം; മാറ്റമുളള ട്രെയിനുകളെ കുറിച്ച് അറിയാന്‍

  • Post category:news
  • Reading time:2 mins read
You are currently viewing മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ സമയത്തില്‍ മാറ്റം; മാറ്റമുളള ട്രെയിനുകളെ കുറിച്ച് അറിയാന്‍

ഷൊര്‍ണൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട്-ഒല്ലൂര്‍ സെക്ഷനിലെ റെയില്‍വേ മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനിയും ഞായറാഴ്ചയും ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരില്‍ നിന്ന് പുറപ്പെടുകയും മടക്കയാത്ര അവസാനിപ്പിക്കുകയും ചെയ്യും. പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56371), എറണാകുളം-നിലമ്ബൂര്‍ പാസഞ്ചര്‍ (56362), നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), ആലപ്പുഴ-കായംകുളം (56377), കായംകുളം-എറണാകുളം (56380) എന്നീ ട്രെയിനുകള്‍ ഇന്നും നാളെയും സര്‍വീസ് നടത്തില്ല.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305) തൃശൂരില്‍നിന്ന് 8.10-നു കണ്ണൂരിലേക്ക് പുറപ്പെടും. ട്രെയിന്‍ എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) എറണാകുളം ജങ്ഷനില്‍നിന്നു വൈകിട്ട് 5.30-ന് സര്‍വീസ് ആരംഭിക്കും. പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ദിവസവും വൈകിട്ട് നാലിനു പുറപ്പെടേണ്ട പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792) വൈകിട്ട് 6.27-ന് ആലുവയില്‍നിന്നു സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.25-നു പുറപ്പെടേണ്ട ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) അങ്കമാലിയില്‍നിന്ന് 3.55-നു സര്‍വീസ് ആരംഭിക്കും. രാവിലെ 9.30-ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട എറണാകുളം-കെ.എസ്.ആര്‍. ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) രണ്ടര മണിക്കൂര്‍ വൈകി 11.40-നു പുറപ്പെടും. ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ഗുരുവായൂര്‍-എടമണ്‍ പാസഞ്ചര്‍ (56365) 50 മിനിറ്റ് വൈകി രാവിലെ 6.45-നു പുറപ്പെടും.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617), നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ് (16650), തിരുവനന്തപുരം-െഹെദരാബാദ് ശബരി എക്സ്പ്രസ് (17229), കൊച്ചുവേളി-ചണ്ഡീഗഢ് സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12217), തിരുനെല്‍വേലി-ബിലാസ്പുര്‍ പ്രതിവാര എക്സ്പ്രസ് (22620), കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202) എന്നിവയ്ക്ക് എറണാകുളം-പുതുക്കാട് സെക്ഷനില്‍ 30 മുതല്‍ 80 മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം-ഗോരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (12512), തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യ നഗരി പ്രതിവാര എക്സ്പ്രസ് (22646) എന്നിവ കായംകുളം-എറണാകുളം സെക്ഷനിലെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും. കായംകുളം – എറണാകുളം പാസഞ്ചര്‍(56380) റദ്ദാക്കിയതിനാലാണിത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(26.05.18)

ഇന്നത്തെ ചോദ്യം

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം?

A) കേരളം

B) ഗുജറാത്ത്

C) തമിഴ് നാട്

D) മഹാരാഷ്ട്ര

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (25.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; മലേഷ്യ, വിജയി: ഹസ്‌ന ഹാരിസ്, എടത്തല, ആലുവ.

0Shares