Categories
മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു.
Trending News

Also Read
കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോളക്കാടന്‍ മൂസ ഹാജി എന്ന ആള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും. 2003ലെ രണ്ടാം മാറാട് കേസ് നിലവില്‍ അന്വേഷിച്ചു വരുന്നത് സംസ്ഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ്.
രണ്ടാം മാറാട് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പലതവണ മുറവിളി ഉയര്‍ന്നിരുന്നു. ഈ കേസിന്റെ ഗൗരവ സ്വഭാവത്തെക്കുറിച്ച് കോടതിക്ക് ബോധ്യപ്പെട്ടതായും ഇതുസംബന്ധിച്ച മുന്‍കാല അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മുഴുവന്‍ ഫയലുകളും സി.ബി.ഐ ക്ക് കൈമാറാനും ആവശ്യമായ മറ്റു സഹായം നല്‍കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Sorry, there was a YouTube error.