Categories
news

മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.

ബിഹാര്‍:  പട്‌നയിലെ ദൈനിക് ഭാസ്‌കര്‍ എന്ന ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്‍ ധര്‍മേന്ദ്രസിങ്ങ്  (35) വെടിയേറ്റ് മരിച്ചു. റോത്താസ് ജില്ലയിൽ  സസാറാമിലെ ജില്ലാ ഹെഡ്‌ക്വോട്ടേസിന്‍ മുന്നിലെ ചായകടയ്ക്ക് സമീപത്തുവച്ചാണ്   ധര്‍മേന്ദ്രസിങ്ങിന് വെടിയേറ്റത്. ഇതിനുമുമ്പും ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപ്പാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ഊര്‍ജിതമാക്കിയതായും കൊലയാളികളെ ഉടന്‍ പിടികൂടുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അലോക്ക് രഞ്ജന്‍ പറഞ്ഞു.

bihar-journo-killed_large

darmendar-sing

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest