മാധവൻ, ടോവിനോ, തൃഷ ; വിണ്ണെയ് താണ്ടി വരുവായാ രണ്ടാം ഭാഗം ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മാധവൻ, ടോവിനോ, തൃഷ ; വിണ്ണെയ് താണ്ടി വരുവായാ രണ്ടാം ഭാഗം ഒരുങ്ങുന്നു

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത, ചിമ്പു തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വിണ്ണെയ് താണ്ടി വരുവായാക്ക് രണ്ടാം ഭാഗം വരുന്നതായി തമിഴ് വെബ്സൈറ്റുകള്‍. തമിഴിലും മലയാളത്തിലുമൊക്കെ സൂപ്പര്‍ഹിറ്റ് ആയ ചിത്രത്തില്‍ നായകന്‍ ആദ്യ ചിത്രത്തിലെ ചിമ്പു ആയിരിക്കില്ല എന്നാണ് വാർത്തകളിൽ പറയുന്നത്. മാധവനായിരിക്കും നായകന്‍ എന്നാണ് ലഭിക്കുന്ന സൂചന. തൃഷ തന്നെയായിരിക്കും നായികനിരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക.

നാല് നായകന്മാരുള്ള ചിത്രത്തില്‍ പുനീത് രാജ്കുമാറും ടൊവീനോ തോമസും അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തെലുങ്കില്‍നിന്ന് മറ്റൊരു നടന്‍ കൂടി കാസ്റ്റിലുണ്ടാകും. സിമ്പു അവതരിപ്പിച്ച കഥാപാത്രം കാര്‍ത്തിക്കിന്റെയും മറ്റ് മൂന്നു സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമാ ജീവിതം തുടങ്ങി എട്ട് വര്‍ഷത്തിന് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്.

0Shares