മലയാളത്തിൻ്റെ നിത്യയൗവനത്തിന് ഇന്ന് 67-ാം പിറന്നാള്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

  • Post category:news
  • Reading time:1 min read
You are currently viewing മലയാളത്തിൻ്റെ നിത്യയൗവനത്തിന് ഇന്ന് 67-ാം പിറന്നാള്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 67 തികയുന്നു. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ശരിക്കും ആഘോഷിക്കുകയാണ് ആരാധകര്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. ഇന്നലെ പാതിരാത്രി വീടിന് മുന്നിലെത്തിയ ആരാധകരെ കാണുന്നതിനായി അദ്ദേഹം പുറത്തിറങ്ങുകയും കേക്ക് വേണോയെന്ന് ചോദിക്കുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വീട്ടിനുള്ളിലേക്ക് കയറിപ്പോകുന്നതിനിടയിലായിരുന്നു ആരാധകരെത്തിയത്. പിന്നീട് ആരാധകര്‍ക്കരികിലെത്തി അദ്ദേഹം കേക്ക് വിതരണം ചെയ്തു. മമ്മൂട്ടിയുടെ പിറന്നാളെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും കൃത്യമായി ഓര്‍ത്തുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ ആശംസ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എല്ലാം മമ്മൂട്ടിയുടെ പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സികെ വിനീത്, നവ്യ നായര്‍, ആര്യ, ഗായത്രി സുരേഷ്, അനു സിത്താര, തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.

0Shares