മലപ്പുറം എടവണ്ണയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം എടവണ്ണയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം
ഫയല്‍ ചിത്രം

മലപ്പുറം ജില്ലയിലെ എടവണ്ണക്ക് സമീപം ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. കടയില്‍ പെയിന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

ഫയല്‍ ചിത്രം

നിലമ്പൂര്‍, തിരുവാലി, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അഞ്ച് മണിയോടെയാണ് തീ അണയ്ക്കാനായത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി.

0Shares