മരട് സ്‌കൂള്‍ ബസ് അപകടം; ആശ്രദ്ധയില്‍ വാനോടിച്ച ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing മരട് സ്‌കൂള്‍ ബസ് അപകടം; ആശ്രദ്ധയില്‍ വാനോടിച്ച ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കി

കൊച്ചി: മരടിലെ സ്‌കൂള്‍ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തില്‍ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കാട്ടി റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഡ്രൈവര്‍ അനില്‍ കുമാറിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ആര്‍.ടി.ഒ റജി പി വര്‍ഗീസ് വ്യക്തമാക്കി. കൊച്ചിയില്‍ ഈമാസം 15 വരെ സ്‌കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കാനും നിദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചത്. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്‌കൂള്‍ വാഹനം മറിഞ്ഞത്. സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. വാഹനം ഓടിച്ച ഡ്രൈവര്‍ അനില്‍കുമാറിന് ലൈസന്‍സും വാഹനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റുമുണ്ട്. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോര്‍ട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ഫിറ്റ്‌നസ് സിറ്റിക്കര്‍ വാങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്ത് വീഴ്ചയായി അന്വേഷ സംഘം വിലയിരുത്തുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ ജീപ്പ് ഡ്രൈവര്‍ അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അവരെയും പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് തന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും.

0Shares