മംഗളൂരു: ദര്ലക്കടയില് ആശുപത്രി ജീവനക്കാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം അണപ്പാറ സ്വദേശി അനൂപ് (23 ) ആണ് മരിച്ചത്. തൊക്കോട്ട് ജംക്ഷനില്‍ വച്ച് പുലര്‍ച്ചെ ഒരമണിയോടെ ദര്‍ലക്കട്ട കെ.എച്ച് ഹെഗ്ഡേ ആശുപത്രിയിലെ ജീവനക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
സോമേശ്വര്‍ ബീച്ചിലേക്ക് പോയി മടങ്ങി വരുന്നതിനിടെ അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആശുപത്രിയിലെ ടക്നീഷ്യനായിരുന്നു മരണപ്പെട്ട അനൂപ്.
സഹോദരന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അനൂപിനെ കാണാനെത്തിയിരുന്നു. സഹോദരനും ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അനൂപ് ബീച്ചില്‍ പോയിരുന്നത്. കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ ബിലാല്‍, ജോര്‍ജ്, ആനന്ദ്, അനൂപ് എന്നിവര്‍ക്ക് സാരമായ പരിക്കുണ്ട്. ഇവരെ കെ എച്ച് ഹെഗ്ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശമായ എറണാകുളത്തേക്ക് ഉച്ചയ്ക്ക് ശേഷം കൊണ്ടുപോകും. മംഗളൂരു സൗത്ത് ട്രാഫിക് പോലിസ് കേസെടുത്തു.
മംഗളുരുവില്‍ ആശുപത്രി ജീവനക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; എറണാകുളം സ്വദേശി മരിച്ചു