ബീഹാറില്‍ പ്രളയം: മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; ആരും സഹായത്തിനില്ല; റോഡ്, റെയില്‍ ഗതാഗതം തടസത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബീഹാറില്‍ പ്രളയം: മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; ആരും സഹായത്തിനില്ല; റോഡ്, റെയില്‍ ഗതാഗതം തടസത്തില്‍

ബീഹാറില്‍ മലയാളികള്‍ ദുരന്തമുഖത്ത്. ബിഹാറിലെ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ പത്തിലധികം കുടുംബങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. സഹായത്തിന് ആരും എത്തിയില്ലെന്ന് പത്തനംതിട്ട സ്വദേശികള്‍ പറയുന്നു. ബീഹാറിലെയും യു.പിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് ദിവസമായി ഇവിടെ നിര്‍ത്താതെ മഴ പെയ്യുന്നു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ബീഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കേരളം സന്നദ്ധമാണെന്ന് കേരളം ബീഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം എ. സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും മറ്റും ബന്ധപ്പെട്ടത്.

0Shares