ബി.ജെ.പി നീക്കം; ടിപ്പു സുല്‍ത്താന്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെയ്യപ്പെടുമ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി നീക്കം; ടിപ്പു സുല്‍ത്താന്‍  പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെയ്യപ്പെടുമ്പോള്‍

ടി​പ്പു സു​ൽ​ത്താ​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​യ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ടി​പ്പു ജ​യ​ന്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി​പ്പു​വി​ന്‍റെ ച​രി​ത്ര​മു​ള്ള അ​ധ്യാ​യ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ തീ​രു​മാ​നം എ​ടു​ക്കാ​ൻ പോ​കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ൻ ത​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ത​ങ്ങ​ൾ എ​ല്ലാം പി​ൻ​വ​ലി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.

സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പോ​രാ​ടി​യ ടി​പ്പു​വിന്‍റെ ച​രി​ത്ര​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി.​ജെ.​പി ന​ട​ത്തു​ന്ന​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ കു​റ്റ​പ്പെ​ടു​ത്തി.

0Shares