Categories
ബാങ്കിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി.
Trending News




Also Read
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ തുടർന്ന് സഹകരണ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. സഹകരണ പ്രക്ഷോഭത്തില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും പിണറായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും പിണറായി വിജയൻ നേരത്തെആരോപിച്ചിരുന്നു. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുവാദം നല്‍കണമെന്നാണ് കേരളത്തിെന്റ ആവശ്യം ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു.
Sorry, there was a YouTube error.