Categories
ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: നടി ധന്യമേരി വര്‍ഗീസിനെ അറസ്റ്റു ചെയ്തു.
Trending News

Also Read
തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നടി ധന്യാമേരി വര്‍ഗീസിനെ പോലീസ് അറസ്റ്റു ചെയ്തു. സാംസണ്‍സ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. നടിയുടെ ഭര്‍തൃപിതാവായ ജേക്കബ് സാംസണിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിനെയും ഇയാളുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2011 ലാണ് മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ അഡ്വാന്‍സ് വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ല്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണം നല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കിയത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്.
Sorry, there was a YouTube error.