ഫിഫ ഫുട്‌ബോള്‍ അംബാസിഡറായി ഡീഗോ മറഡോണ.

  • Post category:local news / news
  • Reading time:1 min read
You are currently viewing ഫിഫ ഫുട്‌ബോള്‍ അംബാസിഡറായി ഡീഗോ മറഡോണ.


സ്വിറ്റ്‌സര്‍ലാന്റ് : അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസമായ ഡീഗോ മറഡോണയെ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി നിയമിച്ചു. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുമായുള്ള അടുപ്പമാണ് മറഡോണയുടെ പുതിയ പദവിക്ക് കാരണമെന്നാണ് സൂചന.
ഫേസ്ബുക്കിലൂടെ മറഡോണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നയാളുകള്‍ക്കൊപ്പം ചേര്‍ന്ന് ഫിഫയില്‍ സുതാര്യത ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നും മറഡോണ പറഞ്ഞു.

1986 ലോകകപ്പ് കിരീടം അര്‍ജന്റീനക്ക് നേടിക്കൊടുത്ത മറഡോണ വര്‍ഷങ്ങളായി ഫിഫയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
അര്‍ജന്റീനക്കായി 91 മത്സരങ്ങള്‍ കളിച്ച മറഡോണ ബൊക്ക ജൂനിയേഴ്സ്, നാപോളി, ബാഴ്സലോണ എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

0Shares