പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി എ ബി സി ഗ്രൂപ്പ്‌

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി എ ബി സി ഗ്രൂപ്പ്‌

കണ്ണൂർ: വടക്കൻ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എബിസി ഗ്രൂപ്പിന്‍റെ ജീവനക്കാർ ദുരിതാശ്വാസപ്രവർത്തനവും സഹായ സഹകരണങ്ങളും നൽകി .ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രവർത്തനങ്ങളിൽ ഭക്ഷണം, വസ്ത്രം,മറ്റ്‌ അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുന്നതോടൊപ്പം പ്രളയം ബാധിച്ച വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും എബിസി ഗ്രൂപ്പിന്‍റെ എല്ലാ ബ്രാഞ്ചുകളിലെയും ജീവനക്കാർ പങ്കാളികളായി.

ഡയറക്ടർമാരായ അബ്ദുൾ വഹീദ്, ജുനൈദ് കെ. എൻ, മുഹമ്മദ്‌ ബഷീർ എന്നിവർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ചെയർമാൻ മുഹമ്മദ്‌ മദനി ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശിച്ചു ആവശ്യമായ സഹായങ്ങൾ നൽകി.

0Shares