Categories
പ്രഥമ റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ചാരിതാര്‍ഥ്യ നിറവില്‍ യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രി.
Trending News

Also Read
മംഗളൂരൂ: മംഗളുരൂവിലെ പ്രശസ്തമായ യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റോബോട്ടിക്ക് ശസ്ത്രക്രിയാ സങ്കേതമുപയോഗിച്ച് ആദ്യത്തെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടത്തി. തെക്കന്‍ കര്‍ണാടകയിലും ഉത്തര കേരളത്തിലുമുള്ള വൃക്ക രോഗികള്‍ക്ക് ഇതാദ്യമായാണ് റോബോട്ടിക്ക് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ വൃക്ക രോഗിക്ക് അദ്ദേഹത്തിന്റെ ഭാര്യയാണ് കിഡ്‌നി ദാതാവായത്.
ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാരായ ഡോ.മുഹമ്മദ് അമീന്‍ വാനി, ഡോ.മുജീബ് റഹ്മാന്‍, ഡോ. അല്‍താഫ് ഖാന്‍, ഡോ.എന്‍.ഡിസൂസ, ഡോ.സന്തോഷ് പൈ, റോബോട്ടിക്ക് കോ-ഓര്‍ഡിനേറ്റര്‍ നെല്‍വിന്‍ നെല്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ചികിത്സാ ചെലവ് മാത്രമേ റോബോട്ടിക്ക് ശസ്ത്രക്രിയയ്ക്ക് ഉള്ളൂവെന്നും സാധാരണ ശസ്ത്രക്രിയയെക്കാള്‍ ഇത് പത്തിരട്ടിയോളം സുരക്ഷയുള്ളതാണെന്നും യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു.
Sorry, there was a YouTube error.