Categories
പെരിങ്ങളം മുന്‍ എം.എല്‍.എ ,കെ.എം. സൂപ്പി (83) അന്തരിച്ചു.
Trending News

കണ്ണൂര്‍: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും പെരിങ്ങളം മുന്‍ എം.എല്‍.എ യുമായ കെ.എം. സൂപ്പി (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
Also Read
1964ല്‍ പാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡില്‍ നിന്ന് പി.എസ്.പി സ്ഥാനാര്‍ഥിയായി വിജയിച്ചാണ് കെ.എം സൂപ്പിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കെ.എം.സൂപ്പി പഞ്ചായത്ത് പ്രസിഡന്റായി. 1988ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച് വീണ്ടും പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി.
1970ലെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിലെ വി. അശോകന്‍ മാസ്റ്ററെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലേക്ക് കന്നി വിജയം നേടി. 1978ല്‍ കോണ്‍ഗ്രസിലും പിന്നീട് മുസ് ലിം ലീഗിലും എത്തിച്ചേര്‍ന്ന കെ.എം സൂപ്പി 1980, 82, 84 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രന്‍, എന്‍.എ മമ്മുഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഗുരുവായ പി.ആര്‍. കുറുപ്പിനെ സൂപ്പി പരാജയപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. 2015 വരെ മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
Sorry, there was a YouTube error.