Categories
പി. വിശ്വംഭരന്‍ അന്തരിച്ചു.
Trending News

Also Read
തിരുവനന്തപുരം: മുന്‍ എംപിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി. വിശ്വംഭരന്‍(91) അന്തരിച്ചു. കേരളത്തിലെ എണ്ണപ്പെട്ട ബുദ്ധിജീവിയും ചിന്തകനും പ്രഭാഷകനുമായിരുന്നു അദ്ദേഹം. അടുത്ത നാളിലാണ് അദ്ദേഹത്തിന്റെ നവതി ആഘോഷം നടന്നത്. 1973 ല്‍ അന്നത്തെ എല്‍.ഡി.എഫിന്റെ കണ്‍വീനര്‍ ആയിരുന്നു വിശ്വംഭരന്‍.
സമാദരണീയനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലും അദ്ദേഹം കേരളീയ സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പൊതു സമൂഹത്തെ സേവിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
Sorry, there was a YouTube error.