‘പിണറായി ചീഫ് മിനിസ്റ്ററല്ല, ചീഫ് മര്‍ഡറര്‍’ സി. പി. എമ്മിനെതിരെ ദേശീയതലത്തിൽ ബി. ജെ. പി ആക്രമണം ശക്തമാക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ‘പിണറായി ചീഫ് മിനിസ്റ്ററല്ല, ചീഫ് മര്‍ഡറര്‍’ സി. പി. എമ്മിനെതിരെ ദേശീയതലത്തിൽ ബി. ജെ. പി ആക്രമണം ശക്തമാക്കുന്നു


ന്യൂഡൽഹി: കേരളത്തിൽ സമാധാനഅന്തരീക്ഷമല്ല നിലനിൽക്കുന്നത് എന്ന് സ്ഥാപിക്കാനായി ദേശീയതലത്തിൽ ബി. ജെ. പി ശക്തമായ ക്യാമ്പയിനിംഗ് നടത്തുന്നു. ഇതിന്റെ അവസാനമായി നടന്നത്, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് മര്‍ഡറര്‍ ആണെന്ന് ബി.ജെ.പി നേതാവ് ജി. വി. എല്‍ നരസിംഹ റാവു മാധ്യമങ്ങളോട് പ്രസ്താവന നടത്തിയതാണ്.

സി. പി. എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്സ് എന്ന് ഇദ്ദേഹം മുൻപ് വിശേഷിപ്പിച്ചത് വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ അതിക്രമങ്ങളുടെയും ഉദ്ഭവകേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്നും റാവു ആരോപിച്ചു.കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങളെ മുഖ്യമന്ത്രി മഹത്വത്കരിക്കുകയാണെന്നും ആരോപിച്ചു.

0Shares