Categories
പിങ്ക് ടാക്‌സിക്കും പിങ്ക് പോലീസ് പട്രോളിങ്ങിനും പിറകെ പിങ്ക് ബസ്സും.
Trending News




Also Read
തിരുവനന്തപുരം: പിങ്ക് ടാക്‌സിക്കും പിങ്ക് പോലീസ് പട്രോളിങ്ങിനും ശേഷം സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് ബസ്സും. കെ.എസ്.ആര്‍.ടി.സി ഇറക്കുന്ന വെള്ളയും പിങ്കും ചേര്‍ന്ന നിറത്തിലുള്ള പിങ്ക് ബസ്സ് ഉടന്‍ നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ബസ്സുകളാണ് ആദ്യം സര്‍വീസ് നടത്തുക. ഇവ വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. കുടുംബശ്രീയുടെ പിങ്ക് ടാക്‌സിയും ആഭ്യന്തര വകുപ്പിന്റെ പിങ്ക് പോലീസ് പട്രോളിങ്ങും സ്ത്രീ സുരക്ഷയ്ക്കു പ്രാമുഖ്യം നല്‍കി മുന്നോട്ടു വന്നതിനു പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിയും സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് പിങ്ക് ബസ്സ് പുറത്തിറക്കുന്നത്.

ആദ്യമായി സര്‍വീസ് നടത്തുന്ന പിങ്ക് ബസ്സുകളുടെ അവസാന മിനുക്കു പണിയും കെ.എസ്.ആര്‍.ടി.സിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ നടന്നു കഴിഞ്ഞു. പിങ്ക് ബസ്സിലെ കണ്ടക്ടര്‍ വനിതകളായിരിക്കുമെങ്കിലും വളയം പിടിക്കുന്നത് വളയിട്ട കൈകളായിരിക്കില്ല. കേരളത്തിലാകമാനം സ്ത്രീകള്‍ക്കായി 20 പിങ്ക് ബസ്സുകളാണ് സര്‍വീസ് നടത്താന്‍ കോര്‍പറേഷന്‍ ഉദ്ദ്യേശിച്ചിരിക്കുന്നത്. പിങ്ക് ബസ്സുകളില്‍ കണ്‍സഷനുപകരം പുതുതായി തുടങ്ങുന്ന സീസണ്‍കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്.
Sorry, there was a YouTube error.