പാമ്പുകളുടെ തമ്പുരാന്‍ വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പുകളുടെ തമ്പുരാന്‍ വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു.


തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് വീണ്ടും മൂര്‍ഖന്റെ കടിയേറ്റു. മാന്നാര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകളെപ്പറ്റി ക്ലാസെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തിയത്.

vava-suresh

snakees

വാവയെ ഏറ്റവും കൂടുതല്‍ കടിച്ചിട്ടുള്ളതും മൂര്‍ഖന്‍ പാമ്പ് തന്നെ. രണ്ടുപ്രാവശ്യം ഇത്തരത്തിലുള്ള കടിയേറ്റ് വാവ വെന്റിലേറ്ററിലായിട്ടുണ്ട്. വാവ സുരേഷ് 27 വര്‍ഷത്തിനിടയില്‍ അമ്പതിനായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

sanak

തനിക്ക് മൂര്‍ഖന്റെ കടിയേറ്റു എന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ശാരീരികമായി വലിയ ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ലെന്നും വാവ വ്യക്തമാക്കി. തന്റെ സേവനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുരേഷ് പറയുന്നു. പാമ്പുകടിയേറ്റ വിവരം ഫേസ്ബുക്കിലൂടെയാണ് വാവ അറിയിച്ചത്.

0Shares