ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏതു സാഹചര്യത്തിലും തന്നെ സമീപിക്കാമെന്നും വ്യക്തിപരമായി ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനും തയ്യാറാണെന്നു ട്രംപ് അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.


യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനനുകൂലമായി അപ്രതീക്ഷിത വിജയം നേടിയതിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വിളിച്ചപ്പോഴാണ് ട്രംപ് പാക്ക് പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. നവാസ് ഷെരീഫിനെ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും ട്രംപ് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.