Categories
പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി.
Trending News




Also Read
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ മാച്ചില്‍ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസമുണ്ടായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടുള്ള പാകിസ്ഥാന്റെ അക്രമണത്തിനു ഇന്ത്യന്‍ കരസേന തിരിച്ചടി നല്‍കി. പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടി വെയ്പ്പില്‍ മൂന്ന് ഇന്ത്യന്‍ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തില്‍ രാജസ്ഥാന്‍ സ്വദേശി പ്രഭു സിങ് എന്ന ജവാന്റെ മൃതദേഹം തലയറുത്ത് വികൃതമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം തങ്ങള്‍ വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു.

പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും 2003 ലെ വെടി നിര്‍ത്തല്‍ കരാര്‍ ഇന്ത്യയാണ് ലംഘിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പൂഞ്ച്, ബിംബര്‍ഗാലി, കൃഷ്ണഗാട്ടി, നൗഷേര മേഖലകളില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കുകയുണ്ടായി. അതേ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം പൂഞ്ച്, റജൗരി, കെല്‍, മാച്ചില്‍ മേഖലകളിലെ പാക് സൈന്യത്തിന്റെ പോസ്റ്റുകള്‍ക്കുനേരെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്.

Sorry, there was a YouTube error.