Categories
നോട്ട് നിരോധനത്തിന് ഇതാ മറ്റൊരു രക്തസാക്ഷി കൂടി…
Trending News

Also Read
ഉത്തര്‍പ്രദേശ്: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ച ഹത ഭാഗ്യരുടെ എണ്ണം എറെയാണ്. ഭിക്ഷാംദേഹികളെ പോലെ പണത്തിനായി കൈനീട്ടിക്കൊണ്ട് മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വരുന്ന ദുരവസ്ഥയെ തുടര്‍ന്ന് രക്തസാക്ഷികളായി മാറിയവരുടെ പട്ടികയില്‍ ഇതാ ഒരാള്‍ കൂടി…
മകന്റെ ആശുപത്രി ചികിത്സയ്ക്കു പണത്തിനായി തുടര്‍ച്ചയായി നാലു ദിവസം ബാങ്കിനു മുന്നില്‍ ക്യൂ നിന്ന വയോധികനാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോവര്‍ധന്‍ ദുര്‍ഗാ കോളനിയിലെ ഉമാശങ്കറാണ് ഈ നിര്‍ഭാഗ്യവാന്‍.
ഇയാള്‍ക്ക് നാലു പെണ്‍മക്കളും ഒരു മകനുമാണുള്ളത്. കഴിഞ്ഞ നാലു ദിവസമായി പണത്തിനു വേണ്ടി ഉമാശങ്കര്‍ ഗോവര്‍ധന്‍ സെന്‍ട്രല്‍ ബാങ്ക് ശാഖയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഉമാശങ്കറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
Sorry, there was a YouTube error.