Categories
നിന്ദയും നിസ്സഹകരണവും; ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു.
Trending News




Also Read
ബംഗാള്‍: സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം ട്രാന്‍സ്‌ജെന്‍ഡര്‍ (ഭിന്നലിംഗ) വിഭാഗത്തില്‍ നിന്നുള്ള ആദ്യ കോളേജ് പ്രിന്‍സിപ്പല്‍ മനാബി ബന്ദോപധ്യായ രാജി വെച്ചു.അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നോട് കാണിക്കുന്ന വിവേചനമാണ് രാജിക്ക് കാരണമെന്ന് മനാബി തന്റെ വെളിപ്പെടുത്തി. വളരെയേറെ മാനസിക സംഘര്‍ഷം കോളേജില്‍ നിന്ന് താന്‍ അനുഭവിച്ചെന്നും മനാബി രാജി കത്തില്‍ ചൂണ്ടിക്കാട്ടി.
2015 ലാണ് കൃഷ്ണാഗര്‍ വിമന്‍സ് കോളേജില്‍ പ്രിന്‍സിപ്പാളായി മനാബി ചുമതലയേറ്റത്. 51 വയസ്സുള്ള മനാബി ബാന്ദോപധ്യായയുടെ നേരത്തെയുള്ള പേര് സോമനാഥ് എന്നായിരുന്നു. 2003 ല്‍ ലിംഗമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയാവുകയായിരുന്നു ഇവര്‍. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ മാഗസിനായ ‘ഒബി മനാബ്’ ആരംഭിച്ചത് മനാബി ബാന്ദോപധ്യായയാണ്.
Sorry, there was a YouTube error.