Categories
നടിയുടെ മോശം പെരുമാറ്റം: മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി.
Trending News

Also Read
തിരുവനന്തപുരം: ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ നടി ഉര്‍വശി സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നാണു വിശദീകരണം തേടിയത്. ചാനല്‍ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നടി അവതാരകയായി എത്തുന്ന പരിപാടിയിൽ ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ പുരുഷന്‍മാരോടു മോശമായി പെരുമാറിയെന്നാണു പരാതി. അടുത്ത മാസം ഒന്‍പതിനു കേസ് പരിഗണിക്കാനിരിക്കെ ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു.
Sorry, there was a YouTube error.