പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക്‌ നീട്ടും.

  • Post category:news
  • Reading time:1 min read
You are currently viewing പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക്‌ നീട്ടും.


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു  ഈ തീരുമാനം. ഡിസംബർ 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും ഇതുവരെ നീട്ടാത്ത എഴുപതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയുമാണു നീട്ടി നല്‍കുക.

ജൂണ്‍ 31 വരെയാണ് കാലാവധി നീട്ടി നല്‍കുക. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്നവയും നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പി.എസ്.സിയാണ്. വെള്ളിയാഴ്ച പി.എസ്.സിയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

0Shares