മുംബൈ: നടിയും മോഡലുമായ കൃതിക ചൗധരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട്പേര് അറസ്റ്റില്‍. നടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ വാച്ച്മാനെയും കൃതികയുടെ സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നടി ലൈംഗീകാതിക്രമത്തിന്റെ ഇടയിലാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ സംശയം. ഇരുമ്പ് പോലുള്ള വസ്തു കൊണ്ട് തലയ്ക്കേറ്റ കനത്ത ആഘാതത്താലാണ് നടി മരണപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൃതികയുടെ റൂമില്‍ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും കളവ് പോയിട്ടുണ്ടെന്ന് സഹോദരന് പോലീസിനെ അറിയിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് അന്ധേരി വെസ്റ്റിലെ ഭൈരവ്നാഥ് സൊസൈറ്റി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്കു മാറിയത്. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബ പരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്.