തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. കഠിനംകുളം സ്വദേശികളായ സുഗുണന്, വിവേക്, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ചാവ് വില്പന, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ പ്രതികളാണ് ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവര്‍. പോലീസും ഫോറന്‍സിക് അധികൃതരും സംഭവ സ്ഥലം പരിശോധിച്ചു. കടയ്ക്കാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണ നടപടികള്‍ തുടങ്ങി.