തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കേ കര്‍ണാടകയില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ നിന്ന് അനധികൃത പണം പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കേ കര്‍ണാടകയില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ നിന്ന് അനധികൃത പണം പിടികൂടി

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് അനധികൃത പണം പിടിച്ചെടുത്തു. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വീട്ടില്‍ നിന്നാണ് എട്ടുലക്ഷം രൂപ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്. കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളിലായാണ് പണം കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്ന് മുപ്പതിനായിരം രൂപയാണ് പിടികൂടിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ നിന്ന് 10,000 വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. മേയ് പന്ത്രണ്ടിനാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

0Shares