തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍.ഐ.എയില്‍ നിന്ന് അവധിയെടുത്തിട്ടുണ്ടോ എന്നും അവധിയെടുത്തെങ്കില്‍ എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ബെഹ്റ ശ്രമിച്ചു. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി. ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് കേരളത്തില്‍ ഡി.ജി.പി നിയമനമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദ്ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജിപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി; മോദിയെയും അമിത് ഷായെയും രക്ഷിച്ചതിൻ്റെ പ്രത്യുപകാരമാണ് കേരളത്തിലെ ഡി.ജി.പി നിയമനം