ചെമ്പിരിക്ക ഖാസി വധം: കുറ്റവാളികളെ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യം; പ്രതിഷേധവുമായി മേൽപ്പറമ്പമുസ്ലിം ജമാഅത്ത് കമ്മിറ്റിയും

  • Post category:local news
  • Reading time:1 min read
You are currently viewing ചെമ്പിരിക്ക ഖാസി വധം: കുറ്റവാളികളെ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യം; പ്രതിഷേധവുമായി മേൽപ്പറമ്പമുസ്ലിം ജമാഅത്ത് കമ്മിറ്റിയും

കാസര്‍കോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക – മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ കുറ്റവാളികളെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുകയാണ് ഇപ്പോള്‍.

വധവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണ സംഘത്തെ നിയോഗിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് മേൽപ്പറമ്പമുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരാവാഹികളായ കല്ലട്ര മാഹിൻ ഹാജി, എസ് കെ.മുഹമ്മദ് കുഞ്ഞി, ഖത്തീബ് അബ്ദുൽ ലത്വീഫ് ഫൈസി, ഹനീഫ് ഹാജി എം.എം., സൈഫുദ്ദീൻ കെ. മക്കോട് ഫാറൂക്ക് കെ.എ., ഹനീഫ് എം.എം.കെ.,അഷറഫ് ഇംഗ്ലിഷ്, സയ്യിദ്:സയീദ് തങ്ങൾ,ഹംസ കട്ടക്കാൽ ക്യാപ്റ്റൻ കല്ലട്ര ശെരീഫ് ,നസീർ കുവ്വത്തൊട്ടി,റാഫി പള്ളിപ്പുറം, റഹ്മാൻ കൈനോത്ത്, സലാം കൈനോത്ത് എന്നിവർ നേതൃത്വം നൽകി.

0Shares