ചെന്നൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപണമുണ്ടന്നു കണ്ടത്തി. കള്ളപ്പണം സർക്കാർ പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ കൂടുതൽ വെളിപ്പെടുത്തലുമായി ഗോകുലം ഗ്രൂപ്പ് രംഗത്തുവരികയും ചെയ്തു. തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടന്നാണ് സത്യവാങ്മൂലം. കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തിൽ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരും.

കഴിഞ്ഞദിവസമാണ് ആദായനികുതി വിഭാഗം ഗോകുലം ഗ്രൂപ്പിന്റെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. ഗോകുലം ഗ്രൂപ്പ് നികുതി വെട്ടിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കേരളത്തിലെ 30 ശാഖകളിലും തമിഴ്നാട്ടിലെ 25 ശാഖകളിലുമാണ് പരിശോധന നടത്തിയത്. ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വസതികളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.