കോഴിക്കോട്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനമായ ഗോകുലം ഫിനാന്‍സില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പുമായ ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്നാണ് ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ വീട്ടിലും രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്.
കേരളത്തിലെ 30 ശാഖകളിലും ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. ഗോകുലം ഫിനാന്‍സ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു.