അമേരിക്ക: പ്രസവം ലൈവായി ചിത്രീകരിച്ച് വാര്‍ത്തയില്‍ ഇടം നേടി കെയ്റ്റ് സ്‌ട്രൈക്കര്‍ എന്ന യുവതി. പ്രസവ സമയത്ത് ച്യൂബക്ക മുഖമൂടിയണിഞ്ഞ് കാണികളില്‍ ചിരിയുണര്‍ത്തും വിധമാണ് കെയ്റ്റ് തന്റെ പ്രവസം ചിത്രീകരിച്ചിരിക്കുന്നത്. ച്യൂബക്ക മുഖംമൂടിയണിഞ്ഞ് ശബ്ദം പുറപ്പെടുവിച്ചാല്‍ കഴുത്ത് അമര്‍ന്ന് പൊട്ടിച്ചിരിയുണ്ടാക്കുന്ന വിധം ഒരു ശബ്ദമാണ് ഉണ്ടാകുന്നത്.

ഇതാണ് കെയ്റ്റ് സമര്‍ത്ഥമായി ഉപയോഗിച്ചത്. അമ്മയാവുകയാണെങ്കിലും ഞാന്‍ ഒട്ടും വളര്‍ന്നിട്ടില്ല എന്നാണ് വീഡിയോവിലൂടെ കെയ്റ്റ് പ്രസ്താവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് കെയ്റ്റുനും കുഞ്ഞിനും ആശംസ നേര്‍ന്നത്.
https://www.youtube.com/watch?v=AVFxr1QTIWU