പാറ്റ്‌ന: ക്രിമിനല്‍ കേസിൽ പ്രതികളായ മൂന്നുപേരെ പോലീസ് വെടിവെച്ച് കൊന്നു. സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ നടത്തിയ തിരച്ചിൽ വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ബിഹാറിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇവര്‍ തോക്കുകളും സ്‌ഫോടക വസ്തുക്കളുമായി രഹസ്യ കേന്ദ്രത്തിൽ പാർക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് പോലീസ് നടപടി. പൊലീസിന് നേരെ വെടിവെച്ചതാകാം പോലീസ് വെടിവെക്കാൻ കാരണമെന്നാണ് വിവരം. ഇവരിൽ നിന്നും തോക്കുകളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.
ക്രിമിനല്‍ കേസ് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നു