കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ ഫാ.റോബിന്‍ വടക്കുംചേരിയെ സഹായച്ച രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി. കേസിലെ ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് രാവിലെ 6.45 ന് പേരാവൂര്‍ സി.ഐ.എന്‍ സുനില്‍ കുമാറിന്റെ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങിയത്.

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. ഹൈക്കോടതിയില്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് കീഴടങ്ങല്‍.