കെ.എസ്.ടി.പിയുടെ റോഡ് അനാസ്ഥ; പ്രതിഷധമായി ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തും

  • Post category:local news
  • Reading time:1 min read
You are currently viewing കെ.എസ്.ടി.പിയുടെ റോഡ് അനാസ്ഥ; പ്രതിഷധമായി ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തും

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി നിർമ്മിച്ച കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാനപാതയിലെ കാഞ്ഞങ്ങാട് തെക്കേപ്പുറം മുതൽ ടി .ബി .റോഡ് ജംക്ഷൻ വരെയുള്ള റോഡ് നിർമ്മാണത്തിലെ അനാസ്ഥയ്‌ക്കെതിരെയും , ഗതാഗത യോഗ്യമല്ലാതാക്കി അനാവശ്യ ട്രാഫിക്ക് സൃഷ്ടിച്ചു ജനങ്ങളെ ദുരിതത്തിലാക്കിയ നടപടിക്കെതിരെ ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രക്ഷോഭത്തിലേക്ക്.

പ്രക്ഷോഭത്തിന്റെ തുടക്കമായി നാളെ രാവിലെ ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പരിസരത്തു നിന്നും ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും . മരണങ്ങൾ തുടർക്കഥയായ കെ .എസ്.ടി.പി റോഡിനെതിരെ ജനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കിലും , ഇത് വരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നിട്ടില്ലെന്നും , ഇന്ത്യൻ നാഷണൽ ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും , അതിന്റെ ഒരു സൂചന മാത്രമാണ് തിങ്കളാഴ്ച നടക്കാൻ പോകുന്ന താലൂക്ക് ഓഫീസ് മാർച്ചെന്നും ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അബ്ദുൽ റഹ്മാൻ കൊളവയൽ പറഞ്ഞു.

0Shares